Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reasons For Arrest

അറസ്റ്റിന്‍റെ കാരണം രേഖാമൂലം അറിയിക്കണം -സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: ഒ​​രാ​​ളെ അ​​റ​​സ്റ്റ് ചെ​​യ്യു​​മ്പോ​​ൾ കാ​​ര​​ണം രേ​​​​ഖാ​​​​മൂ​​​​ലം അ​​​​റി​​​​യി​​​​ക്ക​​ണ​​മെ​​ന്ന് സു​​പ്രീം​​കോ​​ട​​തി. കാ​​ര​​ണം രേ​​ഖാ​​മൂ​​ലം ന​​ല്കാ​​തെ അ​​റ​​സ്റ്റ് ചെ​​യ്യു​​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​നെ​​തി​​രേ വ​​കു​​പ്പു​​ത​​ല ന​​ട​​പ​​ടി​​യെ​​ടു​​ക്ക​​ണ​​മെ​​ന്നും സു​​പ്രീം​​കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ടു.

അ​​റ​​സ്റ്റ് ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ 22(1)-ാം അ​​​​നു​​​​ച്ഛേ​​​​ദ പ്ര​​​​കാ​​​​രം നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്ക​​​​പ്പെ​​​​ട്ടാ​​​​ൽ അ​​​​തേ പ്ര​​​​തി​​​​യെ വീ​​​​ണ്ടും അ​​​​റ​​​​സ്റ്റ് ചെ​​​​യ്യു​​​​ന്ന​​​​തി​​​​ന് ബ​​​​ന്ധ​​​​പ്പെ​​​​ട്ട ജു​​​​ഡീ​​​​ഷ്യ​​​​ൽ മ​​​​ജി​​​​സ്ട്രേ​​​​റ്റി​​​​ന്‍റെ അ​​​​നു​​​​മ​​​​തി വേ​​ണം. പ്ര​​​​തി​​​​ക്ക് അ​​​​റ​​​​സ്റ്റി​​​​ന്‍റെ കാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ എ​​​​ഴു​​​​തി ന​​​​ൽ​​​​കി​​​​യ​​​​ശേ​​​​ഷം മാ​​​​ത്ര​​​​മേ മ​​​​ജി​​​​സ്ട്രേ​​​​റ്റി​​​​ന് അ​​​​പേ​​​​ക്ഷ ന​​​​ൽ​​​​കാ​​​​വൂ. ആ​​​​ദ്യ അ​​​​റ​​​​സ്റ്റ് ന​​​​ട​​​​ത്തി​​​​യ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍റെ മേ​​​​ലു​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ ഈ ​​​​അ​​​​പേ​​​​ക്ഷ സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്ത​​​​ണം. കൂ​​​​ടാ​​​​തെ, ആ​​​​ദ്യ​​​ത​​​​വ​​​​ണ കാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കാ​​​​ത്ത​​​​തി​​​​നു​​​​ള്ള വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​വും അ​​​​പേ​​​​ക്ഷ​​​​യി​​​​ലു​​​​ണ്ടാ​​​​ക​​​​ണ​​​​മെ​​​​ന്ന് ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ ഉ​​​​ജ്ജ​​​​ൽ ഭൂ​​​​യാ​​​​ൻ, അ​​​​തു​​​​ൽ എ​​​​സ്. ച​​​​ന്ദൂ​​​​ർ​​​​ക്ക​​​​ർ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ബെ​​​​ഞ്ച് വ്യ​​​​ക്ത​​​​മാ​​​​ക്കി.

സാ​​​​ധാ​​​​ര​​​​ണ ക്രി​​​​മി​​​​ന​​​​ൽ കേ​​​​സു​​​​ക​​​​ളി​​​​ലാ​​​​യാ​​​​ലും, യു​​​​എ​​​​പി​​​​എ, പി​​​​എം​​​​എ​​​​ൽ​​​​എ തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​ത്യേ​​​​ക നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള കേ​​​​സു​​​​ക​​​​ളി​​​​ലാ​​​​യാ​​​​ലും അ​​​​റ​​​​സ്റ്റി​​​ന്‍റെ കാ​​​​ര​​​​ണം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ പൊ​​​​ലി​​​​സ് ഈ ​​​​ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നും കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു.

പ്രാ​​​​യ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​ത്ത പെ​​​​ൺ​​​​കു​​​​ട്ടി​​​​ക്കു നേ​​​രേ​​​യു​​​ള്ള ലൈം​​​​ഗി​​​​കാ​​​​തി​​​​ക്ര​​​​മ കേ​​​​സി​​​​ൽ പ​​​​ഞ്ചാ​​​​ബ് പൊ​​​​ലി​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത ശി​​​​രോ​​​​മ​​​​ണി അ​​​​കാ​​​​ലി​​​​ദ​​​​ൾ നേ​​​​താ​​​​വ് ജ​​​​സ്ക​​​​ര​​​​ൻ സിം​​​​ഗ് ഡി​​​​യോ​​​​ളി​​​​ന്‍റെ ഹ​​​​ർ​​​​ജി​​​​യി​​​​ലാ​​​​ണ് സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​വ്. കാ​​​​ര​​​​ണം രേ​​​​ഖാ​​​​മൂ​​​​ലം അ​​​​റി​​​​യി​​​​ക്കാ​​​​തെ​​​ത​​​​ന്നെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്‌​​​​തെ​​​​ന്നും പി​​​​ന്നീ​​​​ട് 24 മ​​​​ണി​​​​ക്കൂ​​​​റി​​​​ല​​​​ധി​​​​കം മ​​​​ജി​​​​സ്‌​​​​ട്രേ​​​​റ്റി​​​​നു​​​​മു​​​​ന്നി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കാ​​​​തെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ പാ​​​​ർ​​​​പ്പി​​​​ച്ചു എ​​​​ന്നു​​​​മാ​​​​ണ് ഹ​​​​ർ​​​​ജി​​​​ക്കാ​​​​ര​​​​ന്‍റെ വാ​​​​ദം.

പ്ര​​​​തി​​​​യെ ര​​​​ണ്ടാ​​​​മ​​​​ത് അ​​​​റ​​​​സ്റ്റ് ചെ​​​​യ്യു​​​​ന്ന​​​​തി​​​​ന് ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍റെ അ​​​​നു​​​​മ​​​​തി പൊ​​​​ലി​​​​സി​​​​ന് ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്. കൂ​​​​ടാ​​​​തെ കേ​​​​സി​​​​ലെ തു​​​​ട​​​​ര​​​​ന്വേ​​​​ഷ​​​​ണം മ​​​​റ്റൊ​​​​രു ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന് കൈ​​​​മാ​​​​റ​​​​ണ​​​​മെ​​​​ന്നും കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി. വ​​​​കു​​​​പ്പു​​​​ത​​​​ല അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ പൊ​​​​ലി​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ കു​​​​റ്റ​​​​ക്കാ​​​​ര​​​​നാ​​​​ണെ​​​​ന്ന് ക​​​​ണ്ടെ​​​​ത്തി​​​​യാ​​​​ൽ സ​​​​ർ​​​​വീ​​​​സ് ബു​​​​ക്കി​​​​ൽ അ​​​​ത് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി വ​​​​കു​​​​പ്പു​​​​ത​​​​ല ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണം. വി​​​​ധി​​​​യു​​​​ടെ പ​​​​ക​​​​ർ​​​​പ്പ് എ​​​​ല്ലാ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ​​​​യും കേ​​​​ന്ദ്ര​​​ഭ​​​​ര​​​​ണ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലെ​​​​യും ഡി​​​​ജി​​​​പി​​​​മാ​​​​ർ​​​​ക്ക് ന​​​​ൽ​​​​കാ​​​​നും കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

മ​ന​സി​ലാ​കു​ന്ന ഭാ​ഷ​യി​ൽ വേ​ണം

ഏ​തെ​ങ്കി​ലും ഒ​രു വ്യ​ക്തി​യെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നു മു​മ്പ്, എ​ന്തി​നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന കൃ​ത്യ​മാ​യ കാ​ര​ണം രേ​ഖാ​മൂ​ലം മ​ന​സി​ലാ​കു​ന്ന ഭാ​ഷ​യി​ൽ അ​ദ്ദേ​ഹ​ത്തെ അ​റി​യി​ക്ക​ണം.
കൂ​ടാ​തെ, അ​റ​സ്റ്റി​ലാ​യ വ്യ​ക്തി​ക്ക് ഇ​ഷ്ട​മു​ള്ള ഒ​രു അ​ഭി​ഭാ​ഷ​ക​നെ ക​ണ്ട് നി​യ​മോ​പ​ദേ​ശം തേ​ടാ​നു​ള്ള അ​വ​കാ​ശ​വും ഭ​ര​ണ​ഘ​ട​ന​യി​ലെ ഈ ​അ​നു​ച്ഛേ​ദം ഉ​റ​പ്പ് ന​ൽ​കു​ന്നു. ഏ​ത് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കും ഈ ​വ്യ​വ​സ്ഥ ബാ​ധ​ക​മാ​ണ്.

Latest News

Corehub Up